പങ്കാളികള്‍

2012, ജൂൺ 19, ചൊവ്വാഴ്ച

ഇന്നലെ രാത്രി

ഇന്നലെ രാത്രി  ഞാന്‍ മരിച്ചു
ഇന്നീ കുറിപ്പെഴുതുന്നത് ഞാന
ല്ലയെന്റെ അപരനാണ്
നോക്കിലും വാക്കിലും നടപ്പിലും
എന്നേപ്പോലെയുള്ളവന്‍
എന്റെ ചിന്തകളും പ്രവര്‍ത്തികളും
അനുകരിക്കാന്‍ ശ്രമിക്കുന്നവന്‍
ചിലപ്പോഴൊക്കെ എന്നെ, ഞാന്‍
തന്നെയോ ഇവനെന്ന് ഭ്രമിപ്പിച്ചവന്‍
പക്ഷെ ഞാനല്ല ഇവന്‍, കാരണം
ഞാന്‍ ഇന്നലെ രാത്രി മരിച്ചു പോയല്ലോ

4 അഭിപ്രായങ്ങൾ:

 1. കഷ്ടം..
  ഇന്നലെ രാത്രി മരിച്ചുപോയല്ലോ..
  ഭ്രമിപ്പിക്കുന്നു.. വീണ്ടും വീണ്ടും...
  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 2. വളരെയധികം ഇഷ്ടപ്പെട്ടു ... ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു.....

  മറുപടിഇല്ലാതാക്കൂ