പങ്കാളികള്‍

2013, മാർച്ച് 2, ശനിയാഴ്‌ച

ഭ്രാന്ത്

എനിക്കു ഭ്രാന്ത് പിടിക്കുന്നു
എന്നിലെ എന്നേക്കാള്‍ എന്നിലെ നിന്നെ
ഞാന്‍ എന്നും കാത്തിരുന്നെന്നോര്‍ക്കുമ്പോള്‍

എനിക്ക് ഭ്രാന്ത് പിടിക്കുന്നു
എനിക്കും നിനക്കുമിടയില്‍
ഒരു നിശ്വാസത്തിന്റ്റെ
ഒരു കണ്‍ചിമിഴിന്നകലം
പോലുമില്ലായിരുന്നെന്നോര്‍ക്കുമ്പോള്‍

എനിക്ക് ഭ്രാന്ത് പിടിക്കുന്നു
നിന്നെ മറന്നുവെന്ന്
കരുതിയ നാളുകളിലും
നിന്നെ സ്നേഹിക്കയായിരുന്നു
ഞാനെന്നു തിരിച്ചറിയുമ്പോള്‍

എനിക്ക് ഭ്രാന്ത് പിടിക്കുന്നു
ഇനിയൊരിക്കലും തിരിച്ച്
കിട്ടാത്തൊരകലത്തേക്ക്
നീട്ടിയൊരെന്‍ കൈകള്‍ക്കും
അപ്പുറത്താണു നീയെന്നോര്‍ക്കുമ്പോള്‍

എനിക്ക് ഭ്രാന്ത് പിടിക്കുന്നു
സത്യമായും എനിക്ക്
ഭ്രാന്ത് പിടിക്കുന്നു
ഈ ഭ്രാന്തില്‍ നിന്നും ഒരു
മോചനമെനിക്കില്ലെന്നോര്‍ക്കുമ്പോള്‍