പങ്കാളികള്‍

2012, മാർച്ച് 24, ശനിയാഴ്‌ച

ചതിയനാണു നീ

ചതിയനാണു നീ
സുഹൃത്തെന്ന പേരില്‍ എന്നെ ചിരിപ്പിച്ച്
എന്നോടടുക്കുമ്പോളും, എന്റെ ചിരിയില്‍
നിന്റെ സന്തോഷം നിറക്കുന്നു എന്ന് പറയുമ്പോളും
നീ ചതിക്കുകയായിരുന്നു എന്നെ

ചതിയനാണു നീ

പിന്നെയെന്നോ സൌഹൃദത്തിനു പ്രണയമെന്ന
രൂപം നല്‍കി നിന്നെ ഞാന്‍ സ്നേഹിച്ചിട്ടും
ഒന്നും മിണ്ടാതെ ഒരു ചിരിമാത്രം നല്‍കി
നീ ചതിക്കുകയായിരുന്നു എന്നെ

ചതിയനാണു നീ

നീ തൊട്ടശുദ്ധമാക്കിയ എന്റെ ശരീരമോര്‍ത്ത്
ഇരുണ്ട രാത്രികളില്‍ വിങ്ങിക്കരയുമ്പോളും
നിന്നിലേക്കിനിയില്ലയെന്ന് ആവര്‍ത്തിക്കുമ്പോളും
നീ ചതിക്കുകയായിരുന്നു എന്നെ

ചതിയനാണു നീ

നിന്നെ ശപിക്കുവാന്‍ നാവുയര്‍ത്തുമ്പോളും
നിന്റെ ലോകത്തുനിന്നെന്നെ മറയ്ക്കുവാന്‍ നോക്കുമ്പോളും
ഒരു ചിരിയില്‍ ഒരു തലോടലില്‍ എന്നെ തളര്‍ത്തി
നീ ചതിക്കുകയായിരുന്നു എന്നെ

4 അഭിപ്രായങ്ങൾ:

  1. ഇഷ്ടപ്പെടുന്നവരെ വല്ലാണ്ട് വിശ്വസിച്ച് പോവും... എന്തുണ്ടായാലും
    കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  2. ഒരിക്കലും ചാടിക്കു ക്‌ുട്ടു നില്‍ക്കാന്‍ ആരും ഉണ്ടാവില്ല ............

    മറുപടിഇല്ലാതാക്കൂ