പങ്കാളികള്‍

2011, ജൂലൈ 9, ശനിയാഴ്‌ച

പൂജ്യങ്ങള്‍

 ഒരാള്‍ ഒന്നെന്നു പറഞ്ഞപ്പോള്‍
മറ്റൊരാള്‍ രണ്ടെന്നും പറഞ്ഞു
മൂന്നാമന്‍ തമ്മില്‍ കൂട്ടി നോക്കി,
നാലാമനോ കുറക്കുകയും
അഞ്ചാമന്‍ ഗുണിച്ചതു കണ്ട്
ആറാമന്‍ ഹരിച്ചും കണക്കുകൂട്ടി
ഏഴാമനതു വാര്‍ത്തയാക്കി
എട്ടാമനും ഒമ്പതാമനും ചര്‍ച്ച
ചെയ്ത് അതു വിവാദമാക്കി

എല്ലാം കണ്ടു നിന്ന പത്താമനും
അവന്റെ പിന്നിലായിരങ്ങളും
പരസ്പരം നോക്കിച്ചിരിച്ചു
കൂട്ടലും കിഴിക്കലുമെല്ലാം
കഴിയുമ്പോള്‍ എല്ലാത്തിനും
ഉത്തരം വെറും പൂജ്യങ്ങള്‍
മാത്രമാകുന്നത് കണ്ടിട്ട്

3 അഭിപ്രായങ്ങൾ: