പങ്കാളികള്‍

2010, നവംബർ 2, ചൊവ്വാഴ്ച

അറിയാതെ പോയ പ്രണയം

പൊയ്പ്പോയ കാലത്തിനോര്‍മ്മ ചെപ്പുകള്‍ കൈതട്ടി
മറിയുന്നു പഴയൊരു സൌഹൃദമെന്നിലലിയുന്നു
വിലപിടിയാത്തൊരാ സൌഹൃദം ഇന്നെന്റെ 
ചിന്തയീലൊരു നീറ്റലായവശേഷിക്കുന്നു
രണ്ടിലകള്‍ പോലെ നാം ജീവിച്ചു തീര്‍ത്തൊരാ
കാലമിന്നൊരു പഴങ്കഥയായ് കടലാസു വഞ്ചിയായ്
നിഴല്‍ പോലെ നാം പരസ്പരം പങ്കിട്ടു ജീവിച്ച
നീയെന്റെയെന്നും ഞാന്‍ നിന്റെയെന്നും പരസ്പരം
പങ്കിട്ട കാലത്തെ ഇന്നു നാം എവിടെയോ തിരയുന്നു
കാണില്ല, കേള്‍ക്കില്ല വീണ്ടുകിട്ടില്ലെന്നറിയുന്നുവെങ്കിലും
കാലം മറയ്ക്കാത്ത മരുപ്പച്ച പോലെ നാം നമ്മില്‍
കോറിയിട്ടൊരാ വാക്കുകള്‍ നമ്മെയിന്നുമറിയുന്നു
പിരിയുവാന്‍ വേണ്ടി നാം ഒന്നു ചേര്‍ന്നെന്നൊരു
മാത്ര പോലും നിനച്ചിടാനാവതില്ലായിരുന്നെങ്കിലും
പിരിയുമ്പോള്‍ നാമറിഞ്ഞുവോ നമ്മിലെ പിരിയാത്ത
സൌഹൃദം കരളിലൊരു നോവായ് കാത്തു വച്ചീടുവാന്‍
മിഴിക്കോണിലൊരു നീര്‍ത്തുള്ളി ചേര്‍ത്തന്നു നീ
യാത്ര പറയാതെ പോയ് മറഞ്ഞീടുന്ന കാഴ്ചയെന്‍
മിഴി നിറഞ്ഞൊഴുകിയ കണ്ണീരിലവ്യക്തമായെങ്കിലും
അകലെ ചെന്നു നീ യാത്ര ചോദിപ്പാനെന്ന പോല്‍
ഒരു മാത്ര പിന്തിരിഞ്ഞെന്നെ നോക്കീടവേ
പിന്‍വിളിച്ചീടുവാന്‍ വെമ്പുന്ന ചൊടികളില്‍
നേര്‍ത്തൊരു തേങ്ങലൊളിപ്പിച്ചു പുഞ്ചിരിച്ചു ഞാന്‍
പറയാന്‍ കൊതിച്ച പലതുമന്നെന്തു നാം പറയാതെ
പരസ്പരം പങ്കിടാതെ പിന്നേക്കു കാത്തു വച്ചു
നിനവിന്റേ നോവുകള്‍ അറിയാന്‍ മറന്നതോ
നീയെന്ന സഖിയെ തിരിച്ചറിഞ്ഞീടാഞ്ഞതോ
ഉരുകുന്ന കരളിന്റെ വ്യഥകളറിയാഞ്ഞതോ
എന്നിലലിയുന്ന നിന്നിലെ പ്രണയമറിയാഞ്ഞതോ
കണ്മുനയാലെന്നെ തിരയുന്ന മിഴികളെ കണ്ടിട്ടും
കാണാതെ ഇരുളിന്റെ മറവിലേക്കൊറ്റക്കു പോയതോ
നേര്‍ത്തൊരു നിലാവത്തു നിന്നെ തിരയുന്നു കാണാന്‍
കൊതിക്കുന്നു കൈനീട്ടി കൈനീട്ടി പുണരാന്‍ കൊതിക്കുന്നു
വീണ്ടുമൊരു നാള്‍ നിനക്കായി നീക്കി വയ്ക്കുന്നു
മറയുന്നൊരോര്‍മ്മകള്‍  കൂട്ടി വയ്ക്കുന്നൂ, നിന്റെ ചിത്രം
വരക്കുന്നൂ, മനസില്‍ എന്നെന്നും ഓര്‍ത്ത് വയ്ക്കുന്നു
ഇനിയുമൊരു നാള്‍ വരും, ഇനിയുമൊരു നാള്‍ വരും
കൊഴിഞ്ഞു പോയൊരാ നല്ലനാളുകള്‍ തന്‍ സ്മൃതി
ഉണര്‍ത്തുന്നൊരാ കുളിര്‍ തെന്നലെന്‍ അരികില്‍ വരും
മിഴികള്‍ തുറക്കും, നിന്റെ പ്രണയം തളിര്‍ക്കും
നിന്നിലലിയാന്‍ എന്റെ കരളും തുടിക്കും

9 അഭിപ്രായങ്ങൾ:

 1. ഇതും എന്റെ തന്നെ നല്ലീശ്വരത്തില്‍ പോസ്റ്റിയതാണ്, അവിടുന്നെടുത്ത് ഇവിടെ ഇട്ടെന്നു മാത്രം :-)

  മറുപടിഇല്ലാതാക്കൂ
 2. മാത്യു രണ്ടാമന്‍™ | മത്തായ് ദി സെക്കണ്ട്™ said...

  :)
  27 August 2010 12:52 PM

  kandaari said...

  nalli.....aa kootukaari ullathaano?
  27 August 2010 1:20 PM

  Seena || വയോവിന്‍ said...

  ഈ കവിത ഭാര്യയെ കാണിച്ചോ നല്ലി ?
  27 August 2010 1:26 PM

  Seena || വയോവിന്‍ said...

  കവിത കൊള്ളാം , ഇനിയും എഴുതണം
  27 August 2010 1:26 PM

  വാസു said...

  സീന അതൊക്കെ പറയും.. അറിയാതെ ഇവിടെയെത്തുന്നവരെ ഇങ്ങനെ പരീക്ഷിക്കരുത്...
  27 August 2010 7:31 PM

  മായാവി said...

  ഇതും തുടങ്ങിയോ ദൈവമെ, എന്തായാലും തരക്കേടില്ല :-)
  30 August 2010 10:20 AM

  the man to walk with said...

  good one
  best wishes
  31 August 2010 12:44 PM

  Jishad Cronic said...

  നല്ല കവിത...
  31 August 2010 3:08 PM

  ചാണ്ടിക്കുഞ്ഞ് said...

  നല്ലീ...കവിതകള്‍ വായിച്ചു മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്തത് കൊണ്ട് അഭിപ്രായം പറയുന്നില്ല....
  1 September 2010 11:48 PM

  അജീഷ് ജി നാഥ് അടൂര്‍ said...

  കൊള്ളാം.......
  4 September 2010 8:51 PM

  രാജേഷ്‌ശിവ said...

  നല്ല കവിത. എന്തായാലും പട്ടേട്ടിന്റെ ബസ്സില്‍ കയറിയപ്പോള്‍ ഇവിടെ വരാന്‍ സാധിച്ചു. വായന വ്യര്‍ത്ഥം ആയില്ല ...ആശംസകള്‍..
  6 September 2010 12:11 PM

  മറുപടിഇല്ലാതാക്കൂ
 3. നഷ്ടപ്രണയത്തെ ലാളിക്കാം, ഓര്‍മിക്കാം..
  പക്ഷെ
  പ്രണയം സ്വന്തം ആത്മാവിനോടാണ് ആദ്യം തോന്നേണ്ടത്.
  അപ്പോള്‍ പ്രണയം അറിയാതെ പോകുന്നില്ല
  പ്രണയം നഷ്ടമാകുന്നില്ല..

  പ്രണയിക്കൂ, സ്വന്തം ആത്മാവിനെ..

  മറുപടിഇല്ലാതാക്കൂ
 4. പ്രണയം...ഭൂതവും വര്‍ത്തമാനവും ആല്‍മാവിന്റെ ആവിഷ്കാരം
  തന്നെ..മധുരം.. നല്ല കവിത...

  മറുപടിഇല്ലാതാക്കൂ
 5. ##ഒരു മാത്ര പിന്തിരിഞ്ഞെന്നെ നോക്കീടവേ
  പിന്‍വിളിച്ചീടുവാന്‍ വെമ്പുന്ന ചൊടികളില്‍
  നേര്‍ത്തൊരു തേങ്ങലൊളിപ്പിച്ചു പുഞ്ചിരിച്ചു ഞാന്‍
  പറയാന്‍ കൊതിച്ച പലതുമന്നെന്തു നാം പറയാതെ
  പരസ്പരം പങ്കിടാതെ പിന്നേക്കു കാത്തു വച്ചു##

  നല്ല വരികൾ.

  മൊത്തത്തിൽ നന്നായിട്ടുണ്ട് നല്ലീ.

  മറുപടിഇല്ലാതാക്കൂ
 6. ഒന്ന് കാച്ചിക്കുറുക്കിക്കൂടാരുന്നോ മാഷേ. നല്ല വരികള്‍, ഇച്ചിരി നീണ്ടുപോയോ ന്നൊരു ഡൌട്ടുമാത്രം.

  മറുപടിഇല്ലാതാക്കൂ