പങ്കാളികള്‍

2010, നവംബർ 2, ചൊവ്വാഴ്ച

അവള്‍

ചിപ്പിക്കുള്ളിലെ മുത്തായിരുന്നു അവള്‍
പാവകളും പൂക്കളും പുസ്തകങ്ങളും അവള്‍ക്കു കൂട്ടായി
അവളുടെ അധരങ്ങളില്‍ പുഞ്ചിരി വിരിയുവാനായ്
പുസ്തകങ്ങള്‍ അവള്‍ക്കായി സ്വപ്നങ്ങള്‍ നെയ്തു
പൂക്കളുടെ സൌരഭ്യത്തില്‍ പാവകള്‍ നൃത്തം വച്ചു
അവളുടെ നൊമ്പരങ്ങളും ആഹ്ലാദങ്ങളും
പങ്കിട്ടതും അവള്‍ക്കു തുണയായതും, അവരായിരുന്നു
അവര്‍, അവളുടെ കൂട്ടുകാര്‍ മാത്രം
ഒരുനാള്‍ അവള്‍ ചിപ്പിക്കുള്ളില്‍ നിന്നും വിമുക്തയായി
നവീനലോകത്തിന്റെ കാപട്യങ്ങളില്‍ അവള്‍ സ്വയം തേടി
ഉടഞ്ഞ സ്ഫടികങ്ങളിലെ നൂറായിരം പ്രതിബിംബങ്ങള്‍ക്കിടയില്‍
അവള്‍ക്കറിയാനായില്ല ആരാണവള്‍
അവളുടെ ആശങ്കയറിഞ്ഞ ഈശ്വരന്‍ അവള്‍ക്കായ്
ആയിരം ആത്മാക്കള്‍ക്ക് പുനര്‍ജന്മം നല്‍കി
അവള്‍ക്കു കാവലാവാന്‍, അവളുടെ കൂട്ടുകാരാവാന്‍
ഭാഗ്യവതിയാണിന്നവള്‍, ദൈവത്തിനു പ്രിയപ്പെട്ടവള്‍

4 അഭിപ്രായങ്ങൾ:

  1. ഇതു എന്റെ തന്നെ നല്ലീശ്വരത്തില്‍ പോസ്റ്റിയതാണ്, അവിടുന്നെടുത്ത് ഇവിടെ ഇട്ടെന്നു മാത്രം :-)

    മറുപടിഇല്ലാതാക്കൂ
  2. നല്ലി said...

    ശരിക്കും ഇതു വേറൊരാളുടെ സൃഷ്ടി ആണ്, ഞാനത് കുറച്ചു മാറ്റങ്ങള്‍ വരുത്തീ എന്റേതാക്കീതാ, അല്ലാതെ മോട്ടിച്ചതൊന്നുമല്ല, സത്യം
    17 September 2010 6:34 PM

    Mahesh | മഹേഷ്‌ ™ said...

    ആരാണവള്‍ ??? പേര് പറഞ്ഞിട്ടുള്ള കളി മതി
    17 September 2010 6:46 PM

    Sneha said...

    നല്ലി .............ഇത് ഇവിടെ ഇട്ടോ .......??
    നന്നായി.....
    17 September 2010 7:05 PM

    kandaari said...

    appo ith modichadalla,alle?identity choosingonn ozivaakikoode?
    17 September 2010 7:28 PM

    Vayady said...

    ആരാഴുതിയാലെന്താ? കവിത വായിച്ചു. ആസ്വദിച്ചു. എഴുതിയ ആള്‍ക്കും മിനുക്കു പണികള്‍ നടത്തിയ നല്ലിക്കും അഭിനന്ദനം.
    18 September 2010 4:27 AM

    ചാണ്ടിക്കുഞ്ഞ് said...

    ദേ കവിത...എനിക്ക് വയ്യ...ഞാന്‍ ഓടുവാണേ...

    മറുപടിഇല്ലാതാക്കൂ
  3. വാട്ടീസ് ദിസ്‌???? "ശരിക്കും ഇതു വേറൊരാളുടെ സൃഷ്ടി ആണ്, ഞാനത് കുറച്ചു മാറ്റങ്ങള്‍ വരുത്തീ എന്റേതാക്കീതാ, അല്ലാതെ മോട്ടിച്ചതൊന്നുമല്ല, സത്യം"

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതായാത്, ഇത് പണ്ട് ബസിലു ഒരാളു പോസ്റ്റിയതാണ്, ഏകദേശം ഈ ആശയം, അതിനെ ഈ രൂപത്തിലേക്ക് എഡിറ്റ് ചെയ്ത് ഞാന്‍ പോസ്റ്റ് ചെയ്തു എന്ന് മാത്രം

      ഇല്ലാതാക്കൂ