tag:blogger.com,1999:blog-11345832154143615852024-02-08T03:11:43.111-08:00നല്ലീശംനല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.comBlogger73125tag:blogger.com,1999:blog-1134583215414361585.post-4133339173388429862014-09-26T01:00:00.003-07:002014-09-26T01:00:41.869-07:00ഒരു മരം

ഒരു മരമുണ്ടായിരുന്നു
ആകാശത്തിലേക്ക് കൈകള്‍ നീട്ടി
മേഘങ്ങളേ തലോടാന്‍ കൊതിച്ചത്

ഒരു മരമുണ്ടായിരുന്നു
വേരുകള്‍ ആഴ്ന്നിറങ്ങുമ്പോള് ഭൂമിക്ക്
വേദനിക്കുമോ എന്നാശങ്കപ്പെട്ടിരുന്നത്

ഒരു മരമുണ്ടായിരുന്നു
ആഞ്ഞടിക്കുന്ന കാറ്റിന്റെ ഗതി
തെറ്റാതിരിക്കാന്‍ ശിരസു താഴ്ത്തുന്നത്

ഒരു മരമുണ്ടായിരുന്നു
കൈകള്‍ ഛേദിക്കപ്പെട്ട്, വേരുകള്‍
അറക്കപ്പെട്ട്, ശിരസറ്റു നിലം പതിച്ചത്

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com3tag:blogger.com,1999:blog-1134583215414361585.post-76419170209702172362014-09-26T01:00:00.001-07:002014-09-26T01:00:18.150-07:00എഴുതാതെ പോയത്

എഴുതാതെ പോയ വരികളുണ്ട്
എഴുത്തില്‍ കിട്ടാതെ പോയ ചിലവ
മഴയേ പറ്റി, പ്രകൃതിയെ പറ്റി
പ്രണയത്തേയും മനുഷ്യരേയും പറ്റി
എല്ലാമടങ്ങുന്ന പ്രപഞ്ചത്തേ പറ്റിയും
കവിത എന്ന് വിളിക്കപ്പെടേണ്ടതായെക്കാം
എഴുതപ്പെടാത്ത ആ മനോഹര വരികള്‍

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com0tag:blogger.com,1999:blog-1134583215414361585.post-90367468457236503392014-09-26T00:59:00.003-07:002014-09-26T00:59:48.428-07:00മഴ പെയ്യുകയാണ്

മഴ പെയ്യുകയാണ്
മരങ്ങള്‍ പോലും കുളിരുമെന്നപോല്
മാനം നിറഞ്ഞു പെയ്യുന്ന മഴ
കാറ്റിനും പ്രണയത്തിന്റെ, കാമിനിയുടെ
മനസിന്റെ മണമുളവാക്കുന്ന മഴ
പതിഞ്ഞൊരീണത്തില്‍ ഏകാന്തയിലേക്ക്
വിഷാദരാഗം മൂളുന്ന മഴ

മഴ പെയ്യുകയാണ്
ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയില്‍
നിന്നുള്ളിലേക്ക് പെയ്യുന്ന മഴ
അകം നനയാതെ നിരത്തിയ പാത്രങ്ങ്ങളെ
നിമിഷങ്ങള്‍ കൊണ്ട് നിറയ്ക്കുന്ന മഴ
ഒരു കാറ്റിനാല്‍ കൂര തകര്‍ക്കുമോ
എന്ന് പേടിയാകുന്ന മഴ

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com0tag:blogger.com,1999:blog-1134583215414361585.post-41027576429330763932014-09-26T00:59:00.001-07:002014-09-26T00:59:18.835-07:00ഉറങ്ങാത്ത ചിന്തകള്‍

നീലവെളിച്ചം
നിലാവിന്റെയത്രേ
ചൂടില്ല പക്ഷേ, തുണി
ഉണങ്ങിക്കിട്ടില്ലതില്

വെട്ടിപ്പൊളിച്ച മരക്കട്ടകളില്‍
പതിയെ തീ പിടിച്ചു വരുന്നുണ്ട്
കുളിരിനെ വെല്ലാന്‍ കമ്പിളി
കൊണ്ടായില്ലെങ്കിലും, പോട്ടെ !!

അകലെ നിന്നൊരു നിഴല്‍
തല കൈനീട്ടിയാല്‍ തൊടാം
ഒന്നു കൊട്ടി നോക്കി, പാവം
വേദനിച്ചു കാണുമോ എന്തോ ?

മരപ്പൊത്തില്‍ മാണിക്യമുണ്ട്
നാഗത്താന് ചിരകാലം സൂക്ഷിച്ചത്
തൊട്ടാല്‍ സ്വര്‍ഗ്ഗം ലഭിക്കുമത്രേ
പാമ്പ് കൊത്തിയൊ വിഷം തീണ്ടിയോ ??

മഴ ഇനിയും പെയ്യട്ടെ,
കൂര ചോര്‍ന്നൊലിക്കട്ടെ
കര്‍ക്കിടകം കള്ളനായ് മാറട്ടെ
ചിങ്ങത്തില് ഓണം വരുമല്ലോ !!

ഉറങ്ങാനാവുന്നില്ല
സൂര്യനില്‍ നിന്നും ചന്ദ്രനിലേക്കൊരാള്
പോകുന്നുണ്ട്, കറുത്ത വാഹനത്തില്‍
അതില്‍ പോകേണ്ടതാണ്, ഇനി വരാതെ

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com0tag:blogger.com,1999:blog-1134583215414361585.post-7140205219812129022014-09-26T00:58:00.001-07:002014-09-26T00:58:47.826-07:00കഴുകജന്മം

വേനലിലുണങ്ങിയ മരകൊമ്പില്‍
ഒരു കഴുകനുണ്ട്, അഴുകുന്ന മാംസത്തിന്റെ
മരണത്തിന്റെ സുഗന്ധം ആസ്വദിക്കുന്ന
ഒരൊറ്റക്കണ്ണന് കഴുകന്

എന്നോ പെയ്തൊഴിഞ്ഞ മഴയുടെ
ശേഷിപ്പുകളില്ലാത്ത മണ്ണിലെ
വരണ്ട കീറലുകളില്‍ നാമ്പു പൊടിയാത്തതില്
അഹ്ലാദിക്കുന്നൊരു കഴുകന്

ജീവന്റെ നേര്‍ത്ത തുടിപ്പ് ശമിക്കാത്ത,
ചൂടുറയാത്ത പച്ച ശരീരത്തില്‍
കൂര്‍ത്ത കൊക്കിനാല്‍ കൊത്തി
വലിക്കുന്നൊരൊറ്റക്കണ്ണന് കഴുകന്

വിരിച്ച ചിറകു തീര്‍ത്ത തണലില്‍
ചെറു ജീവന് പോലും കനിയാതെ
പറന്നു തുടങ്ങുന്ന കണ്ണുകളില്‍
ക്രൌര്യമുറഞ്ഞ് തെളിഞ്ഞ കഴുകന്

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com0tag:blogger.com,1999:blog-1134583215414361585.post-61214168129091022502014-09-26T00:57:00.005-07:002014-09-26T00:57:57.548-07:00ചെകുത്താന്

ഇനി വരാനുള്ളത്

രണ്ടു പേരാണ്

ഒന്ന് ദൈവം
ദൈവം വന്നിട്ടെന്ത് ചെയ്യാന്‍,

കുറെ നന്മ ഉപദേശിക്കാനോ
വേണ്ട

അടുത്തത് ചെകുത്താനാണ്
എന്തെങ്കിലും

ചെയ്യാനാണെങ്കില്‍ അതവനാകും
അവന് വരട്ടെ

ഒന്നും ചെയ്യാതെ

നിര്‍വികാരനായിരിക്കുന്ന

ദൈവത്തേക്കാള്‍

എന്തെങ്കിലുമൊക്കെ
ചെയ്യുന്ന ചെകുത്താന്

തന്നെയാണു ഭേദം

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com0tag:blogger.com,1999:blog-1134583215414361585.post-70019190463071751992014-09-26T00:56:00.003-07:002014-09-26T00:56:44.815-07:00അസ്തമിക്കുന്നത്, ഉദിക്കേണ്ടതും

അങ്ങകലെ ചക്രവാളസീമയില്‍
ആത്മഹത്യ ചെയ്യാനുറച്ചൊരു സൂര്യന്
കരഞ്ഞ് കണ് ചുവന്ന്, കടലിനെയും
ഭൂമിയേയ്യും മേഘങ്ങളെയും കരയിച്ച്
നാളെ പിറക്കുവാനായില്ലയെങ്കിലോ
എന്ന വിഷാദത്തില്‍ ചുവന്ന സൂര്യന്

എനിക്കല്ല, എന്‍ മനസിലെ നിനക്കാവാം
ചെന്നിറം തൂകിയത്, നിറഞ്ഞ സന്ധ്യകളില്‍
നനഞ്ഞ കണ്പീലികളെ തുടച്ചത്
മറന്ന സ്വപ്നങ്ങളെ തിരിച്ചു വിളിച്ചത്
മൌനങ്ങളില് വാക്കുകള്‍ തന്നത്
ചുണ്ടുകളില്‍ പ്രണയത്തിന് ചിരി നല്‍കിയത്

മഴമേഘങ്ങളാല്‍ മറയ്ക്കപ്പെടുന്നുണ്ടാവാം
ചില കാറ്റിനു മരണത്തിന്റെ ഗന്ധവും
നിരത്തിലൂടൊഴുകുന്ന ചേറ്റുവെള്ളത്തില്
പ്രാണനു പിടയുന്ന പ്രാണികളേപ്പോല്
പിടയുന്ന നേരങ്ങളുമുണ്ടാവാം, നമ്മളറിയാതെ
കാണികളായ് നില്‍ക്കുന്നുമുണ്ടാവും ആരൊക്കെയോ

നീയല്ല, നീയല്ല, നിന് നിഴല്‍ പോലെ ഞാനാവാം
ഉദിക്കുമോ എന്നുറപ്പില്ലാതെ അസ്തമിക്കേണ്ടത്
ഏതു ദേശം, ഏതു കാലം, ഏതു ഭാവം നാളെയ്ക്ക്
പതിയെ തുറക്കുന്ന കണ്‍കളില്‍ തെളിയുന്ന പ്രകാശം
എന്റെ പ്രണയം നീയറിയുന്നതിനോ, നിന്റെ
പ്രണയം എന്നിലണയുന്നതിനോ,

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com0tag:blogger.com,1999:blog-1134583215414361585.post-55578677027661669302014-09-26T00:54:00.002-07:002014-09-26T00:54:30.959-07:00പ്രിയപ്പെട്ടവളെ

മാനസ ജാലക വാതിലിന് ചാരെയായ്
മായാമോഹിനിയായ് വന്നണഞ്ഞവളേ
നിന്നാര്‍ദ്ര മിഴികളില്‍ നിന്നുതിരുന്നൊരാ
നീള്മുനയെന് നെഞ്ചില്‍ മലര്ശരമായ്
പതിക്കവെ, അഴകാര്‍ന്ന നിന്നുടലിലൊരു
നാഗമായ് പുണരുവാനെന്നുള്ളം തുടിക്കുന്നിതാ

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com0tag:blogger.com,1999:blog-1134583215414361585.post-42257450765219820602014-09-26T00:53:00.003-07:002014-09-26T00:53:54.296-07:00എന്തിനാവും

എന്തിനാവും
ആരെന്നറിയാതെയും
എന്തിനെന്നറിയാതെയും
കാലമൊരു പ്രണയം കാത്തു വെച്ചിരുന്നത്

എന്തിനാവും
കൊഴിഞ്ഞ പൂക്കളാല്‍ നിറഞ്ഞ
വഴികളില്‍ തനിയേ നടക്കുമ്പോള്‍
കൊലുസിന്റെ കിലുക്കത്താലോടി മറഞ്ഞത്

എന്തിനാവും
പ്രണയമില്ലാതെ പ്രണയിക്കുന്നുവെന്നും
മഴയത്ത് നനയും പോല്‍ പ്രണയം നിറയുമെന്നും
വെറുതേ വെറുതേ കള്ളം പറഞ്ഞിരുന്നതും

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com0tag:blogger.com,1999:blog-1134583215414361585.post-44624211598248704132014-09-26T00:53:00.001-07:002014-09-26T00:53:33.291-07:00നേരം

നിലാവിനു ചൂടുണ്ടാകുന്ന നേരം
ചൂടേറ്റു പൊള്ളുന്ന
ഒട്ടുന്ന ചുണ്ടുകളിലെ
നിശ്വാസങ്ങളാല്‍ കഥകള്‍
മെനയുന്ന, ഒരു നഖമുന കൊണ്ട്
മുറിവുകള്‍ തീര്‍ക്കപ്പെടുന്ന നേരം
കണ്ണുകളില്‍ കത്തുന്ന മുനയുള്ള
നോട്ടത്തിലുയരുന്ന കാമത്തില്‍
പുളഞ്ഞുണരുന്ന മേനികളില്
മദിച്ചൊഴുകുന്ന വിയര്‍പ്പുകളുടെ
ചാലുകള്‍ ഒന്നായ് തീരുന്ന നേരം

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com0tag:blogger.com,1999:blog-1134583215414361585.post-78221338293593357952014-09-26T00:51:00.001-07:002014-09-26T00:51:23.562-07:00അളക്കപ്പെടേണ്ടത്

അളക്കപ്പെടേണ്ടത് ചുണ്ടുകള്‍ കൊണ്ടായിരിക്കണം
ചുടു നിശ്വാസങ്ങളാല്‍ അടയാളങ്ങള്‍ തീര്‍ത്ത്
രോമകൂപങ്ങളില്‍ ഹര്ഷാരവങ്ങളുണര്ത്തി
അളക്കപ്പെടേണ്ടത് ചുണ്ടുകള്‍ കൊണ്ട് തന്നെയാവണം

പൊള്ളിയടരേണ്ടത് തൊലിയല്ല മാംസം തന്നെയാവണം
ചുറ്റിപ്പിണയുന്ന കൈകളില്‍ ഞെരിഞ്ഞമര്‍ന്ന്
പരതിപ്പായുന്ന വിരലുകളാല്‍ തരിച്ചുയര്ന്ന്
നഖ ദന്ത ക്ഷതങ്ങളില്‍ നീറ്റലേറീ കിതപ്പോടേ,
പച്ച മാംസത്തിലാഴ്ന്നിറങ്ങി ശ്വാസം നിലക്കും വരേക്കും
അളക്കപ്പെടേണ്ടത് ചുണ്ടുകളാലായിരിക്കണം

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com0tag:blogger.com,1999:blog-1134583215414361585.post-44593723878996969162014-09-26T00:50:00.001-07:002014-09-26T00:50:54.653-07:00കഥയുടെ നിലവിളി

ഒരു കഥയുണ്ടായിരുന്നു, മനസിലു
ഇതുവരെ പറയാത്ത, ആരുമറിയാത്ത കഥ
കഥയില്ലായ്മയുടെ ഈ ലോകത്ത്
പറയപ്പെടാത്ത കഥകളിലേക്കൊരെണ്ണം,
ഇനിയൊരു പറച്ചിലില്ലാതെ, ആരും കേള്‍ക്കാതെ
ജീവനോടെ തന്നെ കുഴിച്ചു മൂടപ്പെട്ട കഥ
കേള്ക്കാമിപ്പോഴും കുഴിയില്‍ നിന്നൊരു നിലവിളി

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com0tag:blogger.com,1999:blog-1134583215414361585.post-25661648774628867092014-09-26T00:49:00.002-07:002014-09-26T00:49:59.863-07:00കാഴ്ചകള്‍

ഇരകള്‍ക്കും വേട്ടക്കാര്‍ക്കും
ഇടയില്‍ പെട്ടുപോകുന്നവര്‍
ഇരയാക്കപ്പെടുമോ അതോ
വേട്ടക്കാരനായെണ്ണുമോ എന്ന്
ചിന്തിച്ചുഴറുന്ന കാഴ്ചകള്‍

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com0tag:blogger.com,1999:blog-1134583215414361585.post-22084575971215105612014-09-26T00:48:00.001-07:002014-09-26T00:48:52.328-07:00കൂവല്‍

പുറത്തേക്കിറങ്ങി ഉച്ചത്തില്‍
കൂവാന്‍ തോന്നുമ്പോളാണ്
ഞെട്ടലോടെ തിരിച്ചറിയുന്നത്
കൂവാനറിയില്ലെന്ന്, സാധകം
ചെയ്യാത്തേന്റെ കുഴപ്പം

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com0tag:blogger.com,1999:blog-1134583215414361585.post-85543638975947497392014-09-26T00:47:00.001-07:002014-09-26T00:47:54.378-07:00പ്രണയത്തില്‍ ഒറ്റുകൊടുക്കുമ്പോള്‍

പ്രണയത്തില്‍
എന്നെ നീ ഒറ്റു കൊടുക്കുമ്പോള്‍
മരിച്ചു മണ്ണടിയുന്നത്
ഞാനായിരിക്കില്ല ഒരിക്കലും
എന്നിലെ പ്രണയവുമാവില്ല
നിന്നിലെ നീ പ്രണയമെന്നു വെറുതെ
വെറും വെറുതെ പേരിട്ടു വിളിച്ചിരുന്ന എന്തോ ഒന്നില്ലേ
അതായിരിക്കണം
നിന്റെ വെറുപ്പിനും പകയ്ക്കും ഒരിക്കല്‍ പോലും
ജീവശ്വാസമേകാന്‍ കഴിയാത്ത എന്തൊ ഒന്ന്

പ്രണയത്തില്‍
നീ ഒറ്റു കൊടുക്കുമ്പോള്‍ മരണപ്പെട്ടത്
നീ തന്നെയായിരുന്നു
പ്രണയമില്ലാത്ത പ്രണയിക്കുന്നുവെന്ന് കള്ളം പറഞ്ഞിരുന്ന
നീ തന്നെ
ഒരു പുനര്ജന്മത്തില് പോലും
പ്രണയിക്കാനാവാത്ത, ഇനിയീ
പ്രണയമെന്താണെന്നറിയാത്ത നീ

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com0tag:blogger.com,1999:blog-1134583215414361585.post-36992627151604348812014-09-26T00:46:00.001-07:002014-09-26T00:46:27.701-07:00ആണും കരച്ചിലും

ആദ്യം
അമ്മിഞ്ഞക്ക് കരഞ്ഞപ്പോ
അമ്മ പറഞ്ഞു
ആണല്ലേ നീ കരയല്ലെന്ന്

പിന്നെ
ഉരുണ്ട് വീണ് പൊട്ടിയപ്പോ
അച്ഛന് പറഞ്ഞു
ആണല്ലേ നീ കരയല്ലെന്ന്

വീണ്ടും
കളികൂടി വഴക്കിട്ടപ്പോ
ക്ലാസിലെ ടീച്ചര്‍ പറഞ്ഞു
ആണല്ലേ നീ കരയല്ലെന്ന്

പിന്നൊരുനാള്‍
ഇഷ്ടപ്പെട്ടവള്‍ ചതിച്ചുപോയപ്പോള്
കൂട്ടുകാര്‍ പറഞ്ഞു
ആണല്ലേ നീ കരയല്ലേന്ന്

ഒടുക്കം
ചുറ്റും നിന്നവര്‍ കരയുമ്പോള്‍
അവനവനോട് തന്നെ പറഞ്ഞു
ആണല്ലേ നീ ഇനിയെന്തിനു കരയണം

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com0tag:blogger.com,1999:blog-1134583215414361585.post-24344347237654755242014-09-26T00:45:00.000-07:002014-09-26T00:45:08.001-07:00ഇരയും വേട്ടക്കാരനും

വല വിരിച്ചൊരു ചിലന്തി
കാത്തിരിപ്പുണ്ട്, പൂവിന്
വിലപ്പെട്ടതൊക്കെയും
കവര്‍ന്ന് ആര്‍ത്തട്ടഹസിച്ച്
വരുന്നൊരു വണ്ടിനായി,
വേട്ടക്കാരനെ ഇരയാക്കുന്ന
കൌശലത്തോടേ

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com0tag:blogger.com,1999:blog-1134583215414361585.post-63481864167157368942014-09-26T00:43:00.002-07:002014-09-26T00:43:27.427-07:00അവസാനിക്കാത്തത്

മരിച്ച് ദഹിപ്പിക്കപ്പെട്ടാലും
ചീഞ്ഞു നാറാന്‍ കൊതിക്കുന്ന
ചില മനുഷ്യരുണ്ട്
ജീവനോടെ തന്നെ
ദഹിപ്പിക്കേണ്ട ജന്മങ്ങള്

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com0tag:blogger.com,1999:blog-1134583215414361585.post-55332135194803905682014-09-26T00:42:00.002-07:002014-09-26T00:42:28.180-07:00മഴ പറഞ്ഞത്

പുറത്ത് ആര്‍ത്തലച്ച് പെയ്യുന്ന
മഴയെന്നോട് പറയുന്നുണ്ട്
എനിക്ക് നഷ്ടപ്പെട്ടത്
പെണ്ണെ നിന്നെയാണെന്ന്
ഈ മഴയിലേക്കൊഴുകു
ന്നൊരിറ്റു കണ്ണീരിനാല്‍
പാപങ്ങള്‍ കഴുകി
കളയുവാനാവില്ലെനിക്ക്
എങ്കിലും സഖീ, അന്നു
നിന്നെ ചുംബിച്ച ചുണ്ടുകളാല്‍
ഞാനെന്‍ മനസിനോടൊത്ത്
മാപ്പു ചോദിക്കുന്നു

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com0tag:blogger.com,1999:blog-1134583215414361585.post-20378254697177623082014-09-26T00:40:00.001-07:002014-09-26T00:40:26.589-07:00പ്രണയത്തില്‍ മറന്നത്

പ്രണയമേ
നീ മറന്നതെന്നെയോ
അതോ
ഞാന്‍ നിന്നെയോ
എങ്ങനെയാണു
എനിക്കെന്നെ നഷ്ടപ്പെട്ടത്

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com0tag:blogger.com,1999:blog-1134583215414361585.post-20296617395933595532014-09-26T00:36:00.001-07:002014-09-26T00:36:46.046-07:00മറക്കാനാവത്തത്

ഇടനെഞ്ച് പൊള്ളിയടരുന്നു പെണ്ണേ
നിന്റെ ചുടുനിശ്വാസമെന്റെ നെഞ്ചില്‍
വര്‍ഷമേഘം പോല്‍ പെയ്തിറങ്ങിയ
നിമിഷങ്ങളോര്‍ത്തു തളരുമ്പോള്‍

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com0tag:blogger.com,1999:blog-1134583215414361585.post-24485868389904834882014-09-26T00:35:00.001-07:002014-09-26T00:35:32.918-07:00മരണത്തിനുമപ്പുറം

മരിച്ചത് ആദ്യം നീയോ ഞാനോ
എന്ന് തര്‍ക്കിച്ച് മരണത്തിനു ശേഷം
രണ്ടാത്മാക്കള് തല്ല് കൂടുന്നുണ്ട്
ഇനിയിവരിലേതാത്മാവ് ആദ്യം
മരിക്കുമെന്നറിയാന്‍ ദൈവം
കുറച്ചപ്പുറെ കാത്തിരിക്കുന്നുമുണ്ട്

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com0tag:blogger.com,1999:blog-1134583215414361585.post-34739008688361589142014-09-26T00:33:00.002-07:002014-09-26T00:33:27.177-07:00നനഞ്ഞ സ്വപ്നങ്ങള്‍.

പെയ്ത മഴയില്‍ ഒലിച്ചു
പോയത് മണ്ണും മഴവെള്ളവും
മാത്രമായിരുന്നില്ല
മരിച്ച മനസും നിറഞ്ഞ ചിരികളും
ചേര്‍ന്നായിരുന്നു !!

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com0tag:blogger.com,1999:blog-1134583215414361585.post-75362620559003371052014-09-26T00:32:00.000-07:002014-09-26T00:32:02.125-07:00ചീങ്കണ്ണികള്‍

ചീങ്കണ്ണികള്‍ ഇര തേടിയിറങ്ങുന്ന കായല്‍തീരങ്ങളില്‍
വളര്‍ന്ന് പന്തലിച്ച കൈത്തക്കാടുകല്ക്കിടയില്
മറഞ്ഞിരുന്ന്, അപ്പുറത്തെ കടവില്‍ അലക്കുന്ന
ചേച്ചിയെ ഒളിഞ്ഞ് നോക്കുന്ന മനുഷ്യരുണ്ട്

കല്ലിലേക്കുയര്ന്ന് പൊങ്ങുന്ന ഓരോ
തുണിവീശലിലും കാമത്തിന്റെ നെയ്വിളക്കുകള്‍
എരിയിക്കുന്ന നഗ്നരായ മനുഷ്യര്‍

അലക്കിത്തീരുന്ന ഓരോ തുണികളിലും
പുരണ്ട വിഷബീജങ്ങളില്‍ ആവാഹിക്കപ്പെട്ട്
മരിച്ചു വീണ ഇനിയും ജനിക്കാതെ പോയ ചിലരും

തീണ്ടാരി തുണികളില്‍ ഭ്രഷ്ട് കല്പിക്കപ്പെട്ട
പെണ്ണുടലുകള്ക്കില്ലാത്ത സൌമ്യത
കല്ലിലടിച്ച് വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന
മനുഷ്യക്കോലങ്ങള്‍ക്ക് ഭയം ഇരതേടിയിറങ്ങുന്ന
ചീങ്കണ്ണികളേക്കാള്‍ ഒരു പുഴയുടെ ദൂരത്ത്
ഒളികണ്ണാല്‍ നോക്കുന്ന മനുഷ്യനേത്രങ്ങളെയാവും

ഈ രാത്രിയില്‍ ആകാശത്ത് മിന്നുന്ന നക്ഷത്രങ്ങള്‍
ഇനിയെന്തെല്ലാം കാഴ്ചകള്‍ക്ക് മിഴിയേകുമായിരിക്കും

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com0tag:blogger.com,1999:blog-1134583215414361585.post-4819310283101986132014-09-26T00:26:00.001-07:002014-09-26T00:26:00.253-07:00കിനാവ്

ഒരു കിനാവ് കാണുകയാണ്
നീയും ഞാനുമൊന്നിച്ച് കണ്ട കിനാവ്
എന്റെ കിനാവിലു നീയും
നിന്റെ കിനാക്കളില്‍ ഞാനും
ചേര്ന്നൊത്ത് കണ്ട കിനാവിന്റെ ബാക്കി
നമ്മളൊന്നിച്ച് കാണുമെന്ന കിനാാവ്

നല്ലി . . . . .http://www.blogger.com/profile/06492206094284823073noreply@blogger.com0